Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pentecostal Church

പെ​ന്ത​ക്കോ​സ്ത് സ​ഭ​യെ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പെ​ന്ത​ക്കോ​സ്‌​ത് സ​ഭ​ക​ളെ ക്രൈ​സ്‌​ത​വ സ​ഭാ വി​ഭാ​ഗ​മാ​യി അം​ഗീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പെ​ന്ത​കോ​സ്‌​ത്‌ ക്രൈ​സ്‌​ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​സ്‌​സി​സി​സി, പ​രി​വ​ർ​ത്തി​ത ക്രൈ​സ്‌​ത​വ വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ശി​പാ​ർ​ശ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന ഒ​രു ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ബി​ശ്വ​നാ​ഥ സി​ൻ​ഹ, ടി.​വി.​അ​നു​പ​മ, ജെ​റോ​മി​ക് ജോ​ർ​ജ് എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍.

മ​റ്റ് മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​ന​ങ്ങ​ള്‍

അ​തി​ദാ​രി​ദ്ര്യ നി​ര്‍​മ്മാ​ര്‍​ജ​നാ​ന​ന്ത​ര പ​ദ്ധ​തി; വി​ശ​ദ മാ​ര്‍​ഗ്ഗ​രേ​ഖ അം​ഗീ​ക​രി​ച്ചു

അ​തി​ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​നാ​ന​ന്ത​ര പ​ദ്ധ​തി​യു​ടെ വി​ശ​ദ മാ​ര്‍​ഗ​രേ​ഖ മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ചു. ന​വം​ബ​ര്‍ ഒ​ന്നി​ന് അ​തി​ദാ​രി​ദ്ര്യ നി​ര്‍​മാ​ജ​ന പ്ര​ഖ്യാ​പ​ന വേ​ള​യി​ല്‍ അ​തി​ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​നാ​ന​ന്ത​ര പ​ദ്ധ​തി (EPEP 2.O) പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തി​ദ​രി​ദ്ര​ർ​ക്ക് തൊ​ട്ടു​മു​ക​ളി​ൽ വ​രു​ന്ന വി​ഭാ​ഗ​ത്തെ കേ​വ​ല ദാ​രി​ദ്ര്യ​ത്തി​ൽ നി​ന്നും പ​ടി​ക​യ​റ്റു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. അ​തി​ദാ​രി​ദ്ര്യ മു​ക്ത​രാ​യ കു​ടും​ബ​ങ്ങ​ൾ വീ​ണ്ടും അ​തി​ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള സു​സ്ഥി​ര ഇ​ട​പെ​ട​ലു​ക​ളും സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നു.

കേ​ര​ള സ്റ്റേ​റ്റ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ

സം​സ്ഥാ​ന​ത്തെ മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​ന്വേ​ഷി​ക്കു​ന്ന​തി​നും എ​ക്സൈ​സ് വ​കു​പ്പി​ന് കീ​ഴി​ൽ, കേ​ര​ള സ്റ്റേ​റ്റ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ എ​ന്ന ഏ​ജ​ൻ​സി രൂ​പീ​ക​രി​ക്കും.

സ്പെ​ഷ്യ​ല്‍ മൊ​ബൈ​ല്‍ സ്ക്വാ​ഡി​ന് 41 ത​സ്തി​ക​ക​ള്‍

പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ്ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്കെ​തി​രി​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ശ​ക്ത​മാ​യി നേ​രി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്പെ​ഷ്യ​ല്‍ മൊ​ബൈ​ല്‍ സ്ക്വാ​ഡ് യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി 41 പു​തി​യ ത​സ്തി​ക​ക​ള്‍ അ​ധി​ക​മാ​യി സൃ​ഷ്ടി​ക്കും. പാ​ല​ക്കാ​ട് അ​ഗ​ളി - 16, മാ​ന​ന്ത​വാ​ടി - 14, കാ​സ​ര്‍​ഗോ​ഡ് - 11 എ​ന്നി​ങ്ങ​നെ​യാ​ണ് ത​സ്തി​ക​ക​ള്‍.

എ​ന്‍​ആ​ര്‍​ഐ പോ​ലീ​സ് സ്റ്റേ​ഷ​ന്‍

പു​തി​യ​താ​യി ഒ​രു എ​ന്‍​ആ​ര്‍​ഐ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ക്കും. ഇ​ൻ​സ്പെ​ക്ട​ർ - 1, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ - 6, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ - 6, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ - 5, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ - 7 എ​ന്നി​ങ്ങ​നെ 25 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും.

86 എ​സ്ഐ ത​സ്തി​ക​ക​ള്‍ സി​വി​ല്‍ പോ​ലീ​സ് കേ​ഡ​റി​ലേ​ക്ക്, ക്ലോ​സ്ഡ് വ​നി​താ കേ​ഡ​റി​ലെ 86 സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

Latest News

Corehub Up